റോഡിൽ തെന്നി വീണ് നിരവധി ബൈക്ക് യാത്രക്കാർക്ക് പരിക്ക്.
താമരശ്ശേരി : കേന്ദ്ര സര്‍ക്കാരിന്റെ സമ്പൂര്‍ണ കുടിവെള്ള പദ്ധതിക്കായി ജല്‍ജീവന്‍ പൈപ്പ് സ്ഥാപിച്ച കോരങ്ങാട് കല്ലുടുക്കിൽ
റോഡിൽ ഇറക്കത്തിൽ ആയിരുന്നു അപകടമുണ്ടായത്. തുടർന്ന് താൽക്കാലികമായി നാട്ടുകാർ റോഡ് അടിച്ചു.
മഴയിൽ ഈ വഴി വരുകയായിരുന്ന പള്ളിപ്പുറം വാടിക്കൽ അബ്ദുൾ നാസറിനെ
താമരശ്ശേരി താലൂക്ക് ആശുപത്രിയിലും
കോരങ്ങാട് മുണ്ടപ്പുറം സ്വദേശികളായ
ഇസ്മയിൽ . ഭാര്യ നസീറ . മകൾ അഞ്ചുവയസ്സുകാരിയായ ഫാത്തിമ വയറ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു.
അടിയന്തരമായി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കൂടുതൽ പേർ അപകടത്തിൽ പെടുമെന്ന് നാട്ടുകാർ പറഞ്ഞു.
