കൂടത്തായി പാലത്തിൽ ടിപ്പർ ലോറി അപകടത്തിൽപ്പെട്ടു.


താമരശ്ശേരി: കൂടത്തായി പാലത്തിൽ ടിപ്പർ ലോറി അപകടത്തിൽപ്പെട്ടു. താമരശ്ശേരി ഭാഗത്തു നിന്നും മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പറാണ് നിയന്ത്രണം വിട്ട് പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് നിന്നത്. റോഡിന് കുറുകെ ടിപ്പർ കുടുങ്ങിയതോടെ ഗതാഗതം തടസ്സപ്പെട്ടു.

നാട്ടുകാർ ക്രെയിൻ എത്തിച്ചാണ് ടിപ്പർ നീക്കം ചെയ്തത്. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 

കഴിഞ്ഞ ദിവസം പാലത്തിന് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റിരുന്നു