അമ്പായത്തോട് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചിട്ട് ബൈക്ക് നിർത്താതെ പോയി.
താമരശ്ശേരി: താമരശ്ശേരി അമ്പായത്തോട് അങ്ങാടിയിൽ സ്കൂട്ടറിൽ ഇടിച്ച് യാത്രികന് പരിക്കേൽപ്പിച്ച് ബൈക്ക് നിർത്താതെ പോയി.
താമരശ്ശേരി ഭാഗത്ത് നിന്നും അടിവാരം ഭാഗത്തേക്ക് പോകുകയായിരുന്ന എസ്റ്റേറ്റ് മുക്ക് കുരിയാടി കിഴക്കേയിൽ അബ്ദുറഹ്മാനാണ് പരുക്കേറ്റത്.
അപകടം വരുത്തിവെച്ച കെ എൽ 68 A 9749 നമ്പർ ബൈക്കാണ് നിർത്താതെ പോയത്.
തിരൂരങ്ങാടി സ്വദേശി അബൂബക്കർ.വി.കെ എന്നാളുടെ ഉടമസ്ഥതയിലുള്ള ബൈക്കാണ് അപകടം വരുത്തിയത്.
പരുക്കേറ്റ അബദു റഹ്മാൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
