പതിമൂന്നാം വയസ്സിൽ വഴിയരികിൽ വച്ച് പീഡിപ്പിച്ചെന്ന് പരാതി നൽകിയത് മൂന്നു വർഷം കഴിഞ്ഞ്; പോക്സോ കേസിൽ ജയിൽ മോചിതനായതോടെ ഷിബിലിയും ഫർഹാനയും തമ്മിൽ കട്ടപ്രണയവും ക്രൈം പാർട്ണേഴ്സും

കോഴിക്കോട്: ഹോട്ടൽ ഉടമയുടെ കൊലപാതകാലത്തിൽ ​ദുരൂഹതകൾ ഏറെയാണ്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഫർഹാന തന്റെ കാമുകനും കേസിലെ കൂട്ടുപ്രതിയുമായ ഷിബിലിക്കെതിരെ പീഡനക്കേസ് നൽകിയിരുന്നു. 2021ൽ ഫർഹാന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസും രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, പിന്നീട് പെൺകുട്ടിയും ഷിബിലിയുമായി സൗഹൃദത്തിലാകുകയും ഇരുവരും തമ്മിലുള്ള ബന്ധം ദൃഢമാകുകയുമായിരുന്നു.

ഷിബിലി വല്ലപ്പുഴ സ്വദേശിയാണ്. ഫർഹാന ചളവറ സ്വദേശിനിയും. 2021 ജനുവരിയിൽ പാലക്കാട് ചെർപ്പുളശേരി പൊലീസ് സ്റ്റേഷനിലാണ് ഫർഹാന ഷിബിലിയെ പ്രതിയാക്കി പോക്സോ കേസ് ഫയൽ ചെയ്തത്. 2018ൽ നെന്മാറയിൽ വഴിയരികിൽ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു ഷിബിലിക്കെതിരെ ഫർഹാനയും കുടുംബവും നൽകിയ കേസ്. അന്ന് ഫർഹാനയ്ക്ക് 13 വയസ്സായിരുന്നു പ്രായം. ഇതുമായി ബന്ധപ്പെട്ട് 2021 ജനുവരിയിലാണ് ഫർഹാനയുടെ കുടുംബം കേസ് കൊടുക്കുന്നത്. അന്ന് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത ഷിബിലി ആലത്തൂർ സബ് ജയിലിലായിരുന്നു.

അന്നത്തെ കേസിനു ശേഷമാണ് ഇരുവരും തമ്മിൽ സൗഹൃദത്തിലായതെന്നാണ് വിവരം. ഇരുവർക്കുമെതിരെ മുൻപും പലതവണ പരാതികൾ ഉയർന്നിരുന്നതായി നാട്ടുകാർ പറയുന്നു. ബന്ധുവീട്ടിൽനിന്ന് അടുത്തിടെ സ്വർണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഫർഹാനയ്‌ക്കെതിരെ പരാതി ഉയർന്നിരുന്നു. കാറൽമണ്ണയിൽ ബന്ധുവീട്ടിൽ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിനെത്തിയ ഹർഫാന സ്വർണവുമായി മുങ്ങിയെന്നാണ് പരാതി. സ്വർണമെടുത്തത് താനാണെന്ന് കത്തെഴുതി വച്ചാണ് ഫർഹാന പോയതെന്നാണ് വിവരം. അന്ന് ഫർഹാന, ഷിബിലിക്കൊപ്പം ചെന്നൈയിലേക്ക് പോകുകയായിരുന്നെന്നാണ് സംശയം.

അതേസമയം, ഹോട്ടലിൽ ജോലിക്കെത്തിയ ഷിബിലിനെ ഈ മാസം പതിനെട്ടാം തിയതി ജോലിയിൽ നിന്നും പിരിച്ചു വിട്ടത് സ്വഭാവ ദൂഷ്യത്താലെന്ന് റിപ്പോർട്ട്. എല്ലാ വിധ, ആനുകൂല്യങ്ങളും നൽകിയാണ് ഷിബിലിനെ പുറത്താക്കിയത്. കൊലപാതകം നേരത്തെ ആസൂത്രണം ചെയ്ത ഷിബിലിയും ഫർഹാനയും കോഴിക്കോട് ഹോട്ടലുടമ താമസിച്ച ടൂറിസ്റ്റ് ഹോമിൽ ഒന്നാം നിലയിൽ റൂം എടുത്തിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് ഇരുവരിലേക്കും എതാൻ സാധിച്ചത്.

അതിനിടെ, ഒളവണ്ണയിലെ റെസ്‌റ്റോറൻ്റ് ഉടമ തിരൂർ സ്വദേശി സിദ്ദിഖിന്റെ(58) മൃതദേഹാവശിഷ്ടങ്ങളടങ്ങിയ ട്രോളി ബാ​ഗുകൾ പൊലീസ് കണ്ടെടുത്തു. ശരീരം നേർപകുതിയായി മുറിച്ച് രണ്ട് ട്രോളി ബാ​ഗുകളിലാക്കിയാണ് പ്രതികൾ മൃതദേഹം ഉപേക്ഷിച്ചത്. അട്ടപ്പാടി ചുരം ഒൻപതാം വളവിനു സമീപത്തു നിന്നാണ് രണ്ട് ബാ​ഗുകളും കണ്ടെടുത്തത്.

പാറക്കൂട്ടത്തിനിടയിലാണ് ഒരു ബാഗ് കാണപ്പെട്ടത്. രണ്ടാമത്തെ ബാഗ് അരുവിയിലും കിടന്നിരുന്നു. ബാഗ് കിടന്ന സ്ഥലത്തു നിന്ന് മാറ്റി പരിശോധന ആരംഭിച്ചു. തിരൂ‌ർ പൊലീസും സ്ഥലത്തുണ്ട്. പ്രതികളിലൊരാളും പൊലീസിനൊപ്പം ഇവിടുണ്ടെന്നാണ് വിവരം. മലപ്പുറം എസ്പി സുജിത് ദാസ് ചുരത്തിലെത്തി. 18നും 19നും 

ഇടയ്ക്കാണ് മരണം നടന്നത്. അതുകൊണ്ടു തന്നെ മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആഷിഖ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ട്രോളി ബാഗുകൾ കിടന്ന സ്ഥലം കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ മൂന്നു പേർക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തുമെന്ന് സുജിത് ദാസ് പറഞ്ഞു. മൃതദേഹാവശിഷ്ടങ്ങൾ അടങ്ങിയ ബാഗിൽ നിന്ന് രൂക്ഷമായ ദുർഗന്ധമാണ് പ്രദേശത്ത് വ്യാപിച്ചിരിക്കുന്നത്.

സിദ്ദിഖിനെ കാണാനില്ലെന്ന് പറഞ്ഞ് മകൻ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിദ്ദിഖിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായതായി കണ്ടെത്തി. പിന്നിട് നടത്തിയ അന്വേഷണത്തിലാണ് ഹോട്ടലിൽ വച്ച് കൊലപാതകം നടന്നെന്ന് വ്യക്തമായത്. അതേസമയം ഫർഹാനയ്‌ക്കൊപ്പം പിടിയിലായ ഹോട്ടൽ ജീവനക്കാരൻ ഷിബിലി ഹോട്ടലിൽ ജോലി ചെയ്‌തത് 15 ദിവസം മാത്രമാണെന്ന് കൂടെ ജോലി ചെയ്‌ത യൂസഫ് വ്യക്തമാക്കിയിട്ടുണ്ട്. പെരുമാറ്റ ദൂഷ്യം കാരണം വ്യാഴാഴ്‌ചയോടെ ഷിബിലിയെ പുറത്താക്കിയെന്നുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്.

കൊലചെയ്യപ്പെട്ട സിദ്ദിഖ് സാധാരണയായി ഒരാഴ്‌ചയോളം വീട്ടിൽനിന്നും വിട്ടുനിൽക്കുക പതിവുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ 18ന് ഫോൺ ഓഫ് ആകുകയും അതേദിവസം തന്നെ തുടർച്ചയായി വിവിധ ഇടങ്ങളിലെ എടിഎമ്മുകളിൽ നിന്നും പണം പിൻവലിച്ചതായി ഫോണിൽ സന്ദേശമെത്തിയിരുന്നു. ഇതിൽ സംശയം തോന്നി പൊലീസിൽ പരാതി നൽകിയതെന്ന് സിദ്ദിഖിന്റെ മകൻ ഷഹദ് അറിയിച്ചു. ആദ്യം എടിഎമ്മിൽ നിന്നും നല്ലൊരു തുക പിൻവലിച്ചതായും പിന്നീട് പ്രതിദിനം പിൻവലിക്കാവുന്നതിന്റെ പരമാവധി തുക പിൻവലിച്ചതായുമാണ് കണ്ടെത്തിയത്. തുടർന്ന് 22ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഗൂഗിൾ പേ വഴിയും പണം പിൻവലിക്കപ്പെട്ടതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം കൊല്ലപ്പെട്ട സിദ്ദിഖ് സാധാരണയായി ഒരാഴ്ചയോളം വീട്ടിൽനിന്നും വിട്ടുനിൽക്കുക പതിവുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ 18ന് ഫോൺ സ്വിച്ചോഫാകുകയും അതേദിവസം തന്നെ തുടർച്ചയായി വിവിധ ഇടങ്ങളിലെ എടിഎമ്മുകളിൽ നിന്നും പണം പിൻവലിച്ചതായി ഫോണിൽ സന്ദേശമെത്തിയതോടെയാണ് സംശയം തോന്നി പൊലീസിൽ പരാതി നൽകിയതെന്ന് സിദ്ദിഖിന്റെ മകൻ ഷഹദ് അറിയിച്ചു.

കേസിൽ 22കാരനായ ഷിബിലിയും പെൺസുഹൃത്ത് 18 വയസ്സുകാരിയായ ഫർഹാനയും ഫർഹാനയുടെ സുഹൃത്ത് ആഷിക്കും നിലവിൽ പൊലീസ് കസ്റ്റഡിയിലുണ്ട്. റൂമിൽ പെട്ടിയെത്തിച്ചത് ആഷിക്കാണ്.