ശ്വാസകോശത്തില്‍ ഭക്ഷണം കുടുങ്ങി എട്ടുവയസ്സുകാരന്‍ മരിച്ചു

കോഴിക്കോട്:ഛര്‍ദിച്ചതിനിടെ ഭക്ഷണം ശ്വാസകോശത്തില്‍ കുടുങ്ങി എട്ടു വയസുകാരൻ മരിച്ചു. പന്തീരാങ്കാവ് പൂളേങ്കര മനു മന്ദിരം മനു പ്രകാശിന്റെ  ഏക മകന്‍ അക്ഷിത് (08) മരിച്ചത്.

കാച്ചിലാട്ട് യു.പി സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ അക്ഷിത് ഉച്ചഭക്ഷണം കഴിഞ്ഞ് അല്‍പസമയത്തിന് ശേഷമാണ് ഛര്‍ദിച്ചത്. തുടര്‍ന്ന് ശ്വാസതടസ്സം നേരിട്ടതോടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മാതാവ്: നിത്യ