കൊല്ലപ്പെട്ട പ്രവർത്തകൻ നൗഷാദിെൻറ മകളുടെ എസ്.എസ്.എൽ.സി എപ്ലസ് വിജയത്തിൽ സന്തോഷം പങ്കുവെച്ച് കെ. സുധാകരൻ
കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകൻ നൗഷാദിെൻറ മകളുടെ എസ്.എസ്.എൽ.സി എപ്ലസ് വിജയത്തിൽ സന്തോഷം പങ്കുവെച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. ഫേസ് ബുക്കിലെഴുതിയ കുറിപ്പിൽ ഏറെ സന്തോഷം പകരുന്ന വിജയമാണ് ധിഖ്റ നെഹ്രിന്റേതെന്ന് സുധാകരൻ എഴുതുന്നു.
കുറിപ്പിന്റെ പൂർണരൂപം:
ഏറെ സന്തോഷം പകരുന്ന വിജയമാണ് ധിഖ്റ നെഹ്രിന്റേത്
SDPI തീവ്രവാദികൾ കൊലപ്പെടുത്തിയ കോൺഗ്രസിന്റെ പ്രിയ പ്രവർത്തകൻ പുന്ന നൗഷാദിന്റെ മകളാണ് ധിഖ്റ. ജീവിച്ചിരുന്നെങ്കിൽ ഏറ്റവും സന്തോഷിക്കേണ്ടിയിരുന്നത് പുന്ന നൗഷാദ് തന്നെയാണ്. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി ഉജ്ജ്വല വിജയം സ്വന്തമാക്കിയ നൗഷാദിന്റെ മകളുടെ വിജയം ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. നൗഷാദിന്റെ പൊന്നുമോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.
