എസ് വൈ എസ് ഗ്രാമ സഞ്ചാരം താമരശ്ശേരിയിൽ

താമരശ്ശേരി : യുവ ജനങ്ങളുടെ നാട്ടു വാർത്തമാനം എന്ന പ്രമേയത്തിൽ എസ് വൈ എസ് സംസ്ഥാന സാരഥികൾ നടത്തുന്ന യൂണിറ്റ് പര്യടനം ഗ്രാമ സഞ്ചാരം താമരശ്ശേരിയിൽ എത്തി. പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സംഘടന ഏറ്റെടുക്കേണ്ട പദ്ധതികളെ കുറിച്ചും നടപ്പാക്കേണ്ട പ്രവർത്തനങ്ങളെ കുറിച്ചും പൊതു ജനാഭിപ്രായം ആരായുക എന്നതാണ് ഗ്രാമ സഞ്ചാരത്തിന്റെ ലക്ഷ്യം. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് താമരശ്ശേരി വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ താമരശ്ശേരി സോൺ പരിധിയിലെ അറുപത്തിനാല്  യൂണിറ്റിലെ ഭാരവാഹികളും , സോൺ എക്സിക്യൂട്ടിവ് , സർക്കിൾ എക്സിക്യൂട്ടീവ് ഭാരവാഹികളും പങ്കെടുത്തു. എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി   ഡോ : മുഹമ്മദ് അബ്ദുൽ ഹഖീം അസ്ഹരി ഉദ്ഘാടനം ചെയ്തു. ജഅ്ഫർ സഖാഫി അണ്ടോണ അദ്ധ്യക്ഷത വഹിച്ചു. 
സമീപന രേഖ, ഡയറക്ടറേറ്റുകളുടെ ദൗത്യം എന്നീ  വിഷയങ്ങളിൽ സംസ്ഥാന സെക്രട്ടറി സ്വാദിഖ് മാസ്റ്റർ വെളിമുക്ക് വിഷയാവതരണം നടത്തി.
സംഘടനയുടെ എല്ലാ ഘടകങ്ങളിലേയും ഭാരവാഹികളുമായി സംസ്ഥാന നേതൃത്വം  ആശയ വിനിമയം നടത്തി. സംസ്ഥാന ജില്ലാ സാരഥികളായ ഡോ:ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല, നാസർ വണ്ടുർ , അലവി സഖാഫി കായലം, സാബിത്ത് അബ്ദുളള സഖാഫി, ബിസി ലുഖ്മാൻ ഹാജി, മജീദ് മാസ്റ്റർ കൊടിയത്തൂർ, ബഷീർ മാസ്റ്റർ പുല്ലാളൂർ, ഡോ: അബുബക്കർ നിസാമി,  അബ്ദുൽ അസീസ് സഖാഫി കല്ലുള്ളതോട്, തുടങ്ങിയവർ  സംബന്ധിച്ചു. റഷീദ് ഒടുങ്ങാക്കാട് സ്വാഗതവും, 
അബ്ദുൽ അസീസ് ഹാറൂനി
നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍