കോരങ്ങാട് മഖാം ഉറൂസിന് വ്യാഴായ്ച തുടക്കമാവും
താമരശ്ശേരി: സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കോരങ്ങാട് കൽപ്പറ്റ സൂഫി വലിയുല്ലാഹി മഖാം ശരീഫ് മുപ്പതാം ഉറൂസ് മുബാറക് മെയ് 11, 12, 13 വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വ്യത്യസ്തങ്ങളായ പരിപാടികളോടെ നടത്തപ്പെടും.
മെയ് 11 വ്യാഴം രാവിലെ പത്ത് മണിക്ക് സയ്യിദ് മശ്ഹൂർ മുല്ലക്കോയ തങ്ങൾ കൊടി ഉയർത്തി ഉറൂസിന് സമാരംഭം കുറിക്കും. തുടർന്ന് മുഹ് യിദ്ധീൻ റാത്തീബും വൈകുന്നേരം 7 മണിക്ക് ഡോ.കോയ കാപ്പാട് നേതൃത്വം നൽകുന്ന ഇശൽ വിരുന്നും ഉണ്ടായിരിക്കും.
മെയ് 12 വെള്ളി രാവിലെ 10 മണിക്ക് മൗലിദ് പാരായണവും രാത്രി 7 മണിക്ക് ഉമർ സഖാഫി ചെതലയം മതപ്രഭാഷണവും നിർവ്വഹിക്കും.
മെയ് 13 ശനി രാവിലെ 10 മണിക്ക് ദിക്റ് ദുആ സമ്മേളനം എം.കെ അബ്ദുറസാഖ് ദാരിമി ഉദ്ഘാടനം ചെയ്യും തുടർന്ന് അബ്ദുൽ ജലീൽ ബാഖവി പാറന്നൂർ മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് മശ്ഹൂർ മുല്ലക്കോയ തങ്ങൾ സമാപന ദിക്റ് ദുആക്ക് നേതൃത്വം നൽകും ശേഷം നടക്കുന്ന അന്നദാനത്തോട് കൂടി ഉറൂസ് സമാപിക്കും.
