ശൈഖുൽ മശായിഖ് സി എം വലിയുള്ളാഹ് ആണ്ട് നേർച്ചക്ക് ശൈഖുനാ ഹാഫിള് ഉസ്താദ് നേതൃത്വം നൽകും
കൊടുവള്ളി : സാവിയത്തുസ്സൂഫിയ്യ സംഘടിപ്പിക്കുന്ന ശൈഖുൽ മശായിഖ് സി.എം. വലിയുള്ളാഹിയുടെ ആണ്ട് നേർച്ച
ഇന്ന് 4 മണിയോടെ കൊടുവള്ളിയിൽ ആരംഭിക്കും.
മടവൂരൊളി സൂഫീ സംഗീത സദസ്സോട് കൂടെ തുടക്കം കുറിക്കുന്ന പരിപാടിയിൽ നൗഷാദ് അഹ്സനി ഒതുക്കുങ്ങൾ മദ്ഹ് പ്രഭാഷാണം നടത്തും.
തുടർന്ന് നടക്കുന്ന മൗലിദ് പാരായണം, ദുആ മജ്ലിസിന് ശൈഖുനാ ഹാഫിള് ഉസ്താദ് നേതൃത്വം നൽകും.
പ്രമുഖ സാദാത്തീങ്ങൾ സൂഫീവര്യന്മാർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ച.
