കെ.എൻ.എം . മദ്റസ പൊതു പരീക്ഷ : കോളിക്കൽ സലഫി മദ്റസക്ക് നൂറു ശതമാനം വിജയം
താമരശ്ശേരി : കേരള നദ് വത്തുൽ മുജാഹിദീൻ ( കെ.എൻ.എം. ) സംസ്ഥാന വിദ്യാഭ്യാസ ബോർഡ് 5, 7 ക്ലാസുകളിലേക്ക് നടത്തിയ പൊതു പരീക്ഷകളിൽ കോളിക്കൽ സലഫി മദ്റസ നൂറു ശതമാനം വിജയം കരസ്ഥമാക്കി. പരീക്ഷയെഴുതിയ വിദ്യാർഥികളിൽ ആറു പേർ മുഴുവൻ വിഷയങ്ങളിൽ എ പ്ളസ് നേടിയാണ് വിജയം കൈവരിച്ചത്. ബാക്കിയുള്ള വിദ്യാർഥികൾകൾക്കു മുഴുവൻ ഡിസ്റ്റിംഗ്ഷൻ ലഭിക്കുകയും ചെയ്തു. കെ.പി. ഹാഷിമിന്റെ മകൻ കെ.പി. ഹനാൻ , ഒ.കെ. അനീസിന്റെ മകൻ ഹാദി റയ്യാൻ , വി.പി. യൂനുസ് സലീമിന്റെ മകൾ ഷസായൂനുസ്, എം.കെ. ഷമീറിന്റെ മകൾ അനിയാ അൽ വാൻ, ജലീൽ സ്വലാഹിയുടെ മകൾ ഫൗസ മറിയം , വി.കെ. ഉനൈസ് സ്വലാഹിയുടെ മകൾ സഹാഉനൈസ് എന്നിവരാണ് മുഴുവൻ വിഷയങ്ങളിൽ എപ്ളസ് നേടിയ വിദ്യാർഥികൾ പി.പി. അബ്ദുസ്സലാം മാസ്റ്ററുടെ നേതൃത്വത്തിൽ അധ്യാപകർ നടത്തിയ നിരന്തരമായ കോച്ചിംഗിലൂടെയാണ് കോളിക്കൽ സലഫി മദ്റസ അഭിമാനകരമായ നേട്ടം കൈവരിച്ചത്. മദ്റസ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും , അധ്യാപകരും , രക്ഷിതാക്കളും വിദ്യാർഥികളെ പ്രത്യേകം അഭിനന്ദിച്ചു.
