താമരശ്ശേരി
സിപിഐ എം നിർമ്മിച്ച് നൽക്കുന്ന വീടിൻ്റെ പ്രവൃത്തി ആരംഭിച്ചു.
താമരശ്ശേരി : പ്രകൃതിദുരന്തത്തിൽ വീട് നഷ്ടമായ ചിത്രകാരൻ അജയൻ കാരാടിയ്ക്ക് സിപിഐ എം നിർമ്മിച്ച് നൽക്കുന്ന വീടിൻ്റെ നിർമ്മാണ പ്രവൃത്തി ആരംഭിച്ചു. താമരശ്ശേരി ഏരിയ സെക്രട്ടറി കെ ബാബു വീടിന് തറക്കല്ലിട്ടു.നിർമ്മാണ കമ്മിറ്റി ചെയർമാൻ എം എം സലീം അധ്യക്ഷനായി.ഏരിയ കമ്മിറ്റിയംഗങ്ങളായ ടി കെ അരവിദ്ധാക്ഷൻ, സി കെ വേണുഗോപാലൻ, ഗ്രാമപഞ്ചായത്ത് അംഗം എം.വി.യുവേഷ് , ഇ ശിവരാമൻ എന്നിവർ സമ്പന്ധിച്ചു. നിർമ്മാണ കമ്മിറ്റി കൺവീനർ പി സി അബ്ദുൾ അസീസ് സ്വാഗതം പറഞ്ഞു
