അയൽവാസിയുടെ പറമ്പിലേക്ക് പോത്ത് കയറി, യുവാവിനെ സ്ഥലമുടമ വെട്ടി പരുക്കേൽപ്പിച്ചു.
താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്ത് ആറാ വാർഡിൽ കുളക്കാട്ട് കുഴിയിൽ അർഷദ് ഷനിം എന്ന യുവാവിനെയാണ് സമീപവാസിയായ വേനക്കാവ് താമരാക്ഷൻ അരിവാൾ കൊണ്ട് മാരകമായി പരിക്കേൽപ്പിച്ചു വധിക്കാൻ ശ്രമിക്കുകയും തടയാൻ വന്ന മാതാവിനെ കൊല്ലുമെന്ന് ഭീഷണി പെടുത്തു കയും ചെയ്തതായി പരാതി. ഷനീമിന്റെ പോത്ത് സമീപവാസിയായ താമരാക്ഷന്റെ പറമ്പിൽ പ്രവേശിച്ചിരുന്നു . .പരുക്കേറ്റ അർഷദ് ഷനി മിന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ താമരശ്ശേരി പോലീസിൽ പരാതി നൽകി.
