പൂനൂർ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

പൂനൂർ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. ഇന്ന് വൈകിട്ടോടെയാണ്  സംഭവം . 

പൂനൂർ  കാവുള്ളപറമ്പ് കടവിൽ സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു യുവാവ്.ഏകരൂൽ സ്വദേശി ഷിജു ആണെന്ന് ആണെന്ന സൂചന.

​ഇദ്ദേഹം ഒഴുക്കിൽപ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം. കൂടെയുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും പോലീസും സ്ഥലത്തെത്തി പ്രാഥമിക തിരച്ചിൽ ആരംഭിച്ചത്.