പതങ്കയം വെള്ളച്ചാട്ടത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു.
കോടഞ്ചേരി: നാരങ്ങാതോട് പതങ്കയം വെള്ളച്ചാട്ടത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം മാവിലേടത്ത് രാജേഷിന്റെ മകൻ സ്വദേശി അമൽ(18) ആണ് മരിച്ചത്. ഇന്ന് വൈകിട്ട്
മൂന്നുമണിയോടെയാണ് സംഭവം. ഉച്ചയോടെയാണ് രണ്ട് ബൈക്കുകളിലായി
നാലുപേർ പതങ്കയത്തെത്തിയത്. അപകടം പതിവായ ഇവിടെ അടുത്തിടെ തലയാട് സ്വദേശിയായ യുവാവ് മുങ്ങി മരിച്ചിരുന്നു.
അപകട സാധ്യതയുള്ളതിനാൽ
പതങ്കയത്തേക്കുള്ള പ്രവേശനം നിരോധിക്കുകയും ഇവിടേക്കുള്ള വഴി കെട്ടി അടക്കുകയും ചെയ്തതാണ്. പ്രദേശത്ത് പോലീസ് പട്രോളിംഗ് ഏർപ്പെടുത്തുകയും ഹോം ഗാർഡിനെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇത് മറികടക്കാൻ പുഴയുടെ മറു ഭാഗത്തുകൂടെയാണ് നാലംഗ സംഘം പുഴയിൽ ഇറങ്ങിയത്. കുളിക്കുന്നതിനിടെ കയത്തിൽ അകപ്പെടുകയായിരുന്നു. പുഴയോരത്തെത്തിയ സമീപ വാസിയാണ് വിവരം പുറത്തറിയിച്ചത്. നാട്ടുകാർ
ഓടിയെത്തി കയത്തിൽ മുങ്ങിയ അമലിനെ പുറത്തെടുത്ത് കരക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു
