ട്രാൻസ്ഫോമർ അപകടാവസ്ഥയിൽ
താമരശ്ശേരി: കോരങ്ങാട് അങ്ങാടിക്ക് സമീപം വൈദ്യുതി ട്രാൻസ്‌ഫോമർ അപകടാവസ്ഥയിൽ. ട്രാൻസ്‌ഫോമർ സ്ഥാപിച്ചതിന് മുകളിലായി കമ്പികൾ തുരുമ്പെടുത്ത നിലയിലാണ്.
സംരക്ഷണ വേലി പോലുമില്ലാത്ത ട്രാൻസ്‌ഫോമറിന്റെ സമീപത്തോടെ ഓവുചാൽ കടന്നുപോകുന്നുണ്ട് എർത്ത് ലൈനിലൂടെ വൈദ്യുതി പ്രവഹിച്ചാൽ റോഡിലൂടെ കടന്നുപോകുന്ന ആളുകൾക്ക് വരെ ഷോക്ക് ഏൾക്കാൻ സാധ്യതയുണ്ട്.പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് കെഎസ്ഇബി അധികൃതരോട് നാട്ടുകാർ ആവശ്യപ്പെട്ടു.
