നാക്ക് പിഴയാണ്... മാപ്പ്, ആരും ശപിക്കരുത്, മൂന്ന് ദിവസമായി ഉറങ്ങിയിട്ട്'; നടന്ന കാര്യം തുറന്ന് പറഞ്ഞ് രേവത്.
കൊച്ചി:ആലുവയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അന്ത്യകര്‍മ്മങ്ങളുമായി ബന്ധപ്പെട്ട് പറഞ്ഞ വാക്കുകളില്‍ മാപ്പപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ രേവത് ബാബു. ഇയാളായിരുന്നു പെണ്‍കുട്ടിയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത്. ഇതിന് ശേഷം ഹിന്ദിക്കാരുടെ കുട്ടിയായതിനാല്‍ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ വരില്ല എന്ന് പൂജാരിമാര്‍ പറഞ്ഞതായി രേവത് ബാബു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇത് വലിയ വിവാദമാകുകയും ചെയ്തിരുന്നു. പൂജാരിമാര്‍ മരണക്രിയകള്‍ ചെയ്യാറില്ല എന്നിരിക്കെ രേവത് ബാബു മനപൂര്‍വം വിദ്വേഷം പ്രചരിപ്പിക്കുകയാണ് എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനം. ഇതിന് പിന്നാലെ തനിക്ക് സംഭവിച്ചത് നാക്ക് പിഴയാണെന്നും തനിക്ക് മാപ്പ് തരണം എന്നും പറഞ്ഞ് രേവത് ബാബു രംഗത്തെത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍