പത്തനംതിട്ട : കലഞ്ഞൂരിൽ ഒന്നര വർഷം മുൻപ് കാണാതായ യുവാവിനെ കൊന്ന് കുഴിച്ച് മൂടിയതായി ഭാര്യയുടെ വെളിപ്പെടുത്തൽ. പത്തനംതിട്ട പാടം സ്വദേശി നൗഷാദ് ആണ് കൊല്ലപ്പെട്ടത്. യുവാവിനെ കാണാതായതിനെ തുടർന്ന് പോലീസ് നടത്തി വരുന്ന അന്വേഷണത്തിന്റെ ഭാഗമായി നൗഷാദിന്റെ ഭാര്യ അഫ്‌സാനയെ ചോദ്യം ചെയ്തപ്പോഴാണ് ഭർത്താവിനെ കൊന്ന് കുഴിച്ച്ചുമൂടിയതായി മൊഴി നൽകിയത്.

അഫ്സനയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൃതദേഹം കുഴിച്ചിട്ട പത്തനംതിട്ട പറക്കോട് പരുത്തിപ്പാറയിൽ പോലീസ് പരിശോധന നടത്തി. മകനെ കാണാനില്ലെന്ന് രണ്ട് വർഷങ്ങക്ക് മുൻപ് നൗഷാദിന്റെ പിതാവ് നൽകിയ കേസിലാണ് ഭാര്യയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ.

അതേസമയം മൃതദേഹം എവിടെ കുഴിച്ചിട്ടെന്ന കാര്യത്തിൽ വ്യക്തതയില്ല. ദാമ്പത്യ ജീവിതത്തിലുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അഫ്‌സാന പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നത്.