കായംകുളത്ത് ഡിവൈഎഫ്‌ഐ നേതാവ് കൊല്ലപ്പെട്ട സംഭവം; രണ്ട് പേര്‍ കസ്റ്റഡിയില്‍


കായംകുളം |  കായംകുളത്ത് ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് വെട്ടിക്കൊലപ്പെടുത്തി കേസില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഡിവൈഎഫ്‌ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗം പുതുപ്പള്ളി വേലശ്ശേരി തറയില്‍ അമ്പാടിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് ആറുമണിക്കാണ് ബൈക്കുകളിലെത്തിയ സംഘം അമ്പാടിയെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

ഗുണ്ടാ സംഘത്തലവന്‍ ലിജു ഉമ്മന്റെ സംഘത്തില്‍ പെട്ടവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. . കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് ദേവികുളങ്ങര പഞ്ചായത്തില്‍ ഹര്‍ത്താലിനു ഡിവൈഎഫ്‌ഐ ആഹ്വാനം ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍