ജി.വി.എച്ച് എസ് എസ് താമരശ്ശേരിയിൽ ഹിന്ദി ക്ലബ്ബ് ഉദ്ഘാടനവും പ്രേംചന്ദ് ദിനാചരണവും


*ജി.വി.എച്ച് എസ് എസ് താമരശ്ശേരിയിൽ ഹിന്ദി ക്ലബ്ബ് ഉദ്ഘാടനവും പ്രേംചന്ദ് ദിനാചരണവും*
താമരശ്ശേരി : ജിവിഎച്ച്എസ്എസ് താമരശ്ശേരിയിൽ ഹിന്ദി ക്ലബ്ബ് ഉദ്ഘാടനവും ചേംചന്ദ് ദിനാചരണവും നടത്തി. സജ്ന ശ്രീധരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ എസ് ആർ ജി കൺവീനർ അബ്ദുൽ നാസിർ അധ്യക്ഷം വഹിച്ചു. പ്രധാനാധ്യാപിക ഗീതാമണി ടി.പി ഉദ്ഘാടനം ചെയ്തു. കൃഷ്ണകുമാർ , അബ്ദുൾ റസാഖ്, പി ടി മുഹമ്മദ് ബഷീർ ശകുന്തള, ഭാർഗവൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പൂർവ വിദ്യാർത്ഥിയും സംസ്ഥാന കലോൽസവ ജേതാവും കുട്ടിക്കുപ്പായം ഫൈനലിസ്റ്റുമായ  മുഹമ്മദ് അൻസിഫ് മുഖ്യാതിഥിയായിരുന്നു. ബനില നന്ദി രേഖപ്പെടുത്തി. പ്രേംചന്ദ് അനുസ്മരണവും
 പോസ്റ്റർ രചനാ മത്സരവും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍