മരം വീണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു


കാസർഗോഡ് സ്കൂള്‍ കോമ്പൗണ്ടിൽ മരം വീണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. കാസര്‍കോട് അംഗടിമുഗര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ആയിഷത്ത് മിൻഹ (11) ആണ് മരിച്ചത്.അപകടത്തില്‍ രിഫാന എന്ന കുട്ടിക്ക് പരിക്കേറ്റു .

വൈകുന്നേരം സ്കൂള്‍ വിട്ട സമയത്താണ് അപകടമുണ്ടായത്. കുട്ടികള്‍ സ്കൂള്‍ വിട്ട് പടവുകളിറങ്ങി വരുമ്ബോള്‍ കോമ്ബൗണ്ടിലുള്ള മരം പെട്ടെന്ന് കടപുഴകി വീഴുകയായിരുന്നു. ആയിഷത്ത് മിൻഹയും രിഫാനയും കൂട ചൂടി വരുന്നതിനിടയിലാണ് സംഭവം. ആ സമയത്ത് കനത്ത മഴയും കാറ്റുമുണ്ടായിരുന്നു. പുറത്തുനിന്ന് കണ്ടാല്‍ കേടുപാടുകളൊന്നുമില്ലാത്ത മരമാണ് കടപുഴകി വീണത്. സംഭവത്തില്‍ രിഫാനക്ക് പരിക്കേറ്റിട്ടുണ്ട്. രിഫാനയ്ക്ക് തലയ്ക്കാണ് പരിക്കേറ്റത്. ഈ കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.