തച്ചംപൊയിലിൽ വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു
താമരശ്ശേരി : തച്ചംപൊയിലിൽ വീടിന്റെ സംരക്ഷണ ഭിത്തി തകർന്നത് ആശങ്ക ഉയർത്തുന്നു.തച്ചം പൊയിൽ നെരോംപാറ-ചാലിൽ റോഡിൽ അബ്ദുൽ റഷീദിന്റെ വീടിന്റെ സംരക്ഷണ ഭിത്തി യാണ് കനത്ത മഴയിൽ തകർന്ന ത്.ഇതു വീട് അപകടാവസ്ഥ യിലാക്കുന്നത് ആശങ്ക ഉയർത്തുന്നു.റഷീദ് കെടവൂർ വില്ലേജ്, താമരശ്ശേരി പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തി യിട്ടുണ്ട്.ഏത് സമയവും ബാക്കി ഭാഗം കൂടി റോഡിലേക്ക് പതിക്കുമോ എന്ന ഭയപ്പാടിലാണ് പ്രദേശ വാസികൾ.മഴശക്തമായി പെയ്തതോടെ പൂനൂർ പുഴകരകവിഞ്ഞൊഴുന്നു.
പൂനൂർ പുഴയുടെ തീരത്ത് താമസിക്കുന്നവർ
വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച പ്രവർത്തനം ആരംഭിച്ചു.അതാത് മേഖലയിൽ നിന്നുള്ള ആളുകൾ കൃത്യമായ വിവരങ്ങൾ കൈമാറുന്നുണ്ട്. ഇത് പുഴയോര നിവാസികൾക്ക് ഏറെ ഉപകാരപ്രദമായി മാറുന്നു.ശക്തമായ മഴ തുടർന്നാൽ പലരെയും മാറ്റിപ്പാർപ്പിക്കേണ്ടി വരും.ഇതിനുളള മുൻകരുതലുകൾ, നിർദേശങ്ങൾ എന്നിവ അതത് സമയങ്ങളിൽ ഈ ഗ്രൂപ്പ് വഴി അംഗങ്ങൾ നൽകി വരുന്നുണ്ട്. മേഖലയിൽ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
.അതേസമയം സംസ്ഥാനത്തു 3 ദിവസം കൂടി ശക്തമായ മഴ തുടരും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍