കോഴിക്കോട് : നരിക്കുനിയില്‍ ഷടില്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പുല്ലാളൂര്‍ തച്ചുര്‍താഴം അറീക്കരപ്പോയില്‍ സുബൈര്‍ ( സുബി-45) ആണ് മരിച്ചത്.

സുഹൃത്തുക്കള്‍ക്കൊപ്പം ഷടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പന്തല്‍ ജോലിക്കാരനായിരുന്നു. മൊയ്തീന്‍ കോയ- നഫീസ ദമ്ബതികളുടെ മകനാണ്. സുബൈര്‍. ഭാര്യ: ഹഫ്‌സത്ത്: മക്കള്‍: ഹിബ, ഹാദില്‍.