കന്നൂട്ടിപ്പാറയിൽ വീടിന് മുകളിൽ മരം വീണു

താമരശ്ശേരി: കട്ടിപ്പാറ കന്നൂട്ടിപ്പാറ കൊടച്ചേരി പൊയിൽ റംഷാദിന്റെ വീടിന് മുകളിലേക്കാണ് മരം മുറിഞ്ഞു വീണത്.ഇന്ന് സന്ധ്യക്ക് ഏഴു മണിയോടെ ശക്തമായ മഴയിലാണ് മരം വീടിനു മുകളിലേക്ക് മുറിഞ്ഞു വീണത്. 

കന്നൂട്ടിപ്പാറ ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡ് അംഗങ്ങളായ പി രതീഷ്, റാഫി, ഷൈജു, ബിബിൻ, സഞ്ജു, യൂനുസ് എന്നിവരുടെ നേതൃത്വത്തിൽ മരകൊമ്പുകൾ മുറിച്ചുനീക്കി.