വിദ്യാർത്ഥികൾ ഉൾപ്പെടെ MDMA വിതരണം ചെയ്ത യുവാവ് പിടിയിൽ
ബാലുശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ പൂനൂർ കേന്ദ്രീകരിച്ചുകൊണ്ട് യുവാക്കൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കും മൂന്നുവർഷത്തോളം ആയി മാരക മയക്കുമരുന്നായ MDMA വിതരണം നടത്തിയിരുന്ന പൂനൂർ ചോയിമഠം കത്തറമ്മൽ റോഡിലുള്ള കരിങ്കുറ്റിയിൽ മിജാസ് വയസ്സ് 22 എന്നയാളെയാണ് ഇന്ന് പുനൂരിൽ വച്ച് ഇന്ന് സാഹസികമായി പിടികൂടിയത്
MDMAയുടെ പ്രധാന വില്പനക്കാരനായ മിജാസിനെ പിടികൂടുന്നതിനായി നാലുമാസത്തോളം ആയി ബാലുശ്ശേരിയിലെ പോലീസ് ഉദ്യോഗസ്ഥർ നിരന്തരം ശ്രമിച്ചു വരികയായിരുന്നു
0.42 ഗ്രാം MDMA യാണ് പ്രതിയിൽ നിന്നും ലഭിച്ചത് എസ് ഐ റഫീഖ് . ഏ എസ് ഐ മുഹമ്മദ് പുതുശ്ശേരി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഗോകുൽ രാജ് മുഹമ്മദ് ജംഷിദ് എന്നിവരും പോലീസ് പാർട്ടിയിൽ ഉണ്ടായിരുന്നു
