ജിവിഎച്ച്എസ്എസ് താമരശ്ശേരിയിൽ അക്ഷജം

താമരശ്ശേരി : ജിവിഎച്ച്എസ് താമരശേരിയിൽ      യുപിവിഭാഗത്തിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ച് ഏകദിന ശില്പശാല നടത്തി . ഹെഡ് മിസ്ട്രസ്സ് ഗീതാമണി ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ കൊടുവള്ളി ബി ആർസി ബി പി സി മെഹറലി സാർ ഉദ്ഘാടനം നിർവ്വഹിച്ചു .വത്സലകുമാരി ടീച്ചർ (കഥാ രചന) ,റസാഖ് മ ലോറം (കവിതാ രചന), സുരേന്ദ്രൻ സാർ  (നാടൻ പാട്ട്) ,മനോമോഹനൻ സാർ (ശാസ്ത്ര കുടുക്ക ) സഹദേവൻ സാർ ( ഗണിതം മധുരം) ,വിനോദ് പാലങ്ങാട് (അഭിനയം ) ,ദേവദാസ് പൈമ്പാശേരി (ചിത്രരചന)  ,വിനോദ് സാർ (ഈസി ഇംഗ്ലീഷ്), ഷീജ (പ്രവൃത്തി പരിചയം ) എന്നിവർ ശില്പശാലയിലെ വിവിധ മേഖലകൾക്ക് നേതൃത്വം നൽകി. അക്ഷജം പരിപാടിയിൽ വിദ്യാർത്ഥികൾ ആവേശപൂർവം പങ്കെടുത്തു