കന്നൂട്ടിപ്പാറ ഐയുഎം എൽ പി സ്കൂളിൽ നടന്ന വാശിയേറിയ പാർലിമെണ്ട് തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി.

കട്ടിപ്പാറ : പൊതു തെരഞ്ഞെടുപ്പിന്റെ പ്രതീതിയിൽ കന്നൂട്ടിപ്പാറ 
ഐയുഎം എൽ പി സ്കൂളിൽ നടന്ന വാശിയേറിയ പാർലിമെണ്ട് തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. അളക ലക്ഷ്മി സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. മരിയാ ജോജിയാണ് ജനറൽ ക്യാപ്റ്റൻ, മുഹമ്മദ് ഫൈസാൻ അസിസ്റ്റന്റ് ലീഡറായും ഷഹൽ ഷാൻ അസിസ്റ്റന്റ് ക്യാപ്റ്റനായും ജയിച്ചു കയറി.ആറു സ്ഥാനാർത്ഥികൾ വീതം മാറ്റുരച്ച സ്കൂൾ ലീഡർ, ജനറൽ ക്യാപ്റ്റൻ സ്ഥാനങ്ങളിലേക്ക് കടുത്ത മത്സരമാണ് നടന്നതെന്ന് ഹെഡ് മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം പറഞ്ഞു. 96 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
  ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചും പാർലിമെന്ററി നടപടിക്രമങ്ങളെക്കുറിച്ചും കുട്ടികളിൽ വലിയ തോതിലുള്ള ധാരണ സൃഷ്ടിക്കുവാൻ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലൂടെ സാധിച്ചുവെന്ന് എച്ച് എം കൂട്ടിച്ചേർത്തു.
വിജയികളെ ചീഫ് പ്രമോട്ടറും വാർഡ് മെമ്പറുമായ എ കെ അബൂബക്കർ കുട്ടി, PTA പ്രസിഡണ്ട് നൗഷാദ് ആറ്റു സ്ഥലം, MPTA പ്രസിഡണ്ട് പി. നുസൈബ , SSG ചെയർമാൻ അലക്സ് മാത്യു, ഗ്രേസ് എ ജുക്കേഷണൽ ട്രസ്റ്റ് വൈസ് ചെയർമാൻ അബ്ദുള്ള മലയിൽ, സെക്രട്ടറി ലിമ മുഹമ്മദ്, വിംഗ്സ് ഇംഗ്ലീഷ് സ്കൂൾ ഹെഡ് സജീന ടീച്ചർ മുതലായവർ അഭിനന്ദിച്ചു.
  ഇലക്ഷൻ പ്രവർത്തനങ്ങൾക്ക് കെ ടി ആരിഫ് മാസ്റ്റർ, കെ.പി. ജസീന ടീച്ചർ, ദിൻഷ ദിനേശ്, കെ.സി ശിഹാബ്, പി.പി.ത സലീന, ഫൈസ് ഹംദാനി, എം. നിഷാന , ഇ.പി. മുൻസില മുതലായവർ നേതൃത്വം നൽകി.