പച്ചക്കറി കൃഷി ആരംഭിച്ചു (പടം)

കൊടുവള്ളി: വാരിക്കുഴിത്താഴം  കുടുംബശ്രീ എഡിഎസിന് കീഴില്‍  പ്രവര്‍ത്തിക്കുന്ന പൊലിവ്, ഇതള്‍ എന്നീ ട്രൈബല്‍  സംഘകൃഷിയുടെ കീഴില്‍ പച്ചക്കറി കൃഷി ആരംഭിച്ചു. കര്‍ഷക ദിനത്തിനോടനുബന്ധിച്ച് കരിവില്ലിക്കാവ് പട്ടിക വര്‍ഗ കോളനിയില്‍ ആരംഭിച്ച കൃഷി നടീല്‍ കൗണ്‍സിലര്‍ കെ സി സോജിത്ത് ഉദ്ഘാടനം ചെയ്തു. ഊര്കൂട്ടം  മൂപ്പന്‍  പി സി വാസു, സിഡിഎസ് അംഗം പി സി  വിമല, എഡിഎസ് സെക്രട്ടറി കെ കെ മുംതാസ്, കൃഷി അസ്സിസ്റ്റ്ന്റ് മാരായ റീബ, ഷൈബിത, കുടുംബശ്രീ അംഗങ്ങളായ  പി സി ദേവു, പി. സി ശ്യാമള, പി സി ദേവി, പി. സി  ലത, വിലാസിനി എന്നിവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍