ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട ... ആഹ്വാനവുമായി കന്നൂട്ടിപ്പാറ സ്കൂളിലെ കുട്ടികൾ .
കട്ടിപ്പാറ :ജപ്പാനിലെ ഹിരോഷിമ നഗരത്തിൽ അമേരിക്ക ആറ്റം ബോംബിട്ടതിന്റെ എഴുപത്തെട്ടാം വാർഷിക ദിനത്തിൽ കന്നൂട്ടിപ്പാറ ഐയുഎം എൽ പി സ്കൂളിൽ യുദ്ധ ഭീകരതക്കെതിരെയും ആണവായുധങ്ങൾക്കെതിരെയും ശക്തമായ മുന്നറിയിപ്പുമായി കുട്ടികൾ രംഗത്തെത്തിയത് ശ്രദ്ധേയമായി.
ആണവ വികിരണമേറ്റ് അർദ്ധ പ്രാണയായ അവസ്ഥയിൽ കൊക്കുകളെ നിർമ്മിച്ച സഡാക്കോ സക്കാക്കു വിന്റെ ഓർമ്മയിൽ കുട്ടികൾ കൊക്കുകളെ നിർമ്മിച്ച് സഡാക്കോ വിനോട് ഐക്യദാർഡ്യം പ്രകടിപ്പിച്ചു.എസ് ആർ ജി കൺവീനർ കെ.ടി.ആരിഫ് മാസ്റ്റർ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . കെ.സി ശിഹാബ്, കെ.പി ജസീന, ദിൻഷ ദിനേശ്, സ്കൂൾ ലീഡർ അളക ലക്ഷ്മി മുതലായവർ സംസാരിച്ചു. ഫൈസ് ഹമദാനി ടി. ഷബീജ്, പി.പി.തസലീന , എം. നിഷാന , ഇ പി മുൻസില, മരിയ ജോജി കെ.പി.മുഹമ്മദലി മുതലായവർ നേതൃത്വം നൽകി.
