താമരശ്ശേരി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പത്താം തരം വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ് "ഒപ്പം ' നടത്തി.

അധ്യാപകനും നാടകനടനും പ്രശസ്ത മോട്ടിവേഷണൽ ട്രെയിനറുമായ ശശീന്ദ്ര ദാസ് രക്ഷിതാക്കളുമായി സംവദിച്ചു. വിജയോത്സവം  കൺവീനർ കൃഷ്ണകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ എച്ച് എം ഇൻ ചാർജ് അബ്ദുൽ റസാഖ് അധ്യക്ഷം വഹിച്ചു.മുഹമ്മദ് ബഷീർ പിടി ആശംസകളും സജില വിഎസ് നന്ദിയും പറഞ്ഞു. രക്ഷിതാക്കളുടെ സാന്നിധ്യം കൊണ്ട് പരിപാടി ശ്രദ്ധേയമായി.