മണ്ണിൽക്കടവ് -അടിവാരം ദേശീയപാത നവീകരണം – റീ ടെണ്ടർ നടപടിയായി
താമരശ്ശേരി:കോഴിക്കോട് – കൊല്ലഗൽ 766-ാം നമ്പർ ദേശീയപാതയിലെ (മണ്ണിൽക്കടവ് മുതൽ അടിവാരം വരെ) നവീകരണ പ്രവൃത്തി റീ ടെണ്ടർ ചെയ്യുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി ലിന്റോ ജോസഫ് എം.എൽ.എ അറിയിച്ചു.
ഇ.പി.സി മോഡിൽ 35.42 കോടി രൂപ അനുവദിച്ച പ്രവൃത്തി 2020 ൽ ആരംഭിച്ചെങ്കിലും കമ്പനി നിശ്ചിത സമയത്തിനുള്ളിൽ പ്രവൃത്തി പൂർത്തീകരിച്ചിരുന്നില്ല. പി.ഡബ്ല്യൂ.ഡി എൻ.എച്ച്. ഡിവിഷൻ ചീഫ് എഞ്ചിനീയർ ബാക്കി വന്ന പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അനുമതിക്കായി സമർപ്പിച്ചിരുന്നു. ഇതിനാണ് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്. ഒരു മാസത്തിനുള്ളിൽ പ്രവൃത്തിയുടെ ടെണ്ടർ നടപടികൾ ആരംഭിക്കും. അടിയന്തര റിപ്പയർ പ്രവൃത്തികൾ അതിനുള്ളിൽ പൂർത്തിയാക്കുമെന്നും എംഎൽഎ അറിയിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍