താമരശ്ശേരിയിൽ വാഹന അപകടം;ബൈക്ക് യാത്രികന് ഗുരുതര പരുക്ക്


താമരശ്ശേരി: ദേശീയ പാതയിൽ താമരശ്ശേരി കാരാടി LIC ക്ക് സമീപം നിർത്തിയിട്ട ലോറിയിൽ ബൈക്കിടിച്ച് യുവാവിന് ഗുരുതരമായി പരുക്കേറ്റു. താമരശ്ശേരി കോരങ്ങാട് നമ്പൂരിക്കുന്ന് സുരേന്ദ്രൻ്റെ മകൻ അമൽ എസ് നായർ എന്ന യുവാവിനാണ് പരുക്കേറ്റത്. 

ബൈക്കിൽ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന അമലിന്റെ ബൈക്ക് എതിർ ദിശയിൽ നിർത്തിയിട്ട ലോറിക്ക് മുന്നിൽ ഇടിച്ചാണ് അപകടം. 

തലക്ക് ഗുരുതരമായി പരുക്കേറ്റ അമൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി വെൻറിലേറ്ററിലാണ്.ഇന്നു രാവിലെ 9.30 ഓടെയായിരുന്നു 
അപകടം. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍