വെറുപ്പിനെതിരെ സ്നേഹ സന്ദേശത്തിന്റ പ്രചരണം ശക്തമാക്കുക : വിസ്ഡം


കൊയിലാണ്ടി: സാഹോദര്യത്തിന്റ ഉദാത്ത മാതൃകയായ കേരളീയർക്കിടയിൽ വെറുപ്പ് വിതക്കാൻ ശ്രമിക്കുന്ന ശക്തികളെ കരുതിയിരിക്കണമെന്നും അതിനെതിരെ സ്നേഹത്തിന്റ സന്ദേശ പ്രചാരണത്തിന് സന്നദ്ധമാകണമെന്നും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് നോർത്ത് ജില്ലാ സമിതി കൊയിലാണ്ടിയിൽ സംഘടിപ്പിച്ച ദഅവ ശിൽപശാല അഭിപ്രായപ്പെട്ടു.

കുടുംബ ശിഥിലീകരണത്തിന് കാരണമാകുന്ന ലിബറലിസത്തിനും മതനിരാസത്തിനും എതിരെ ധാർമിക പ്രതിരോധം തീർക്കണം.

ആശയങ്ങളെ പരസ്പരം തിരിച്ചറിയാനും തെറ്റിദ്ധാരണകളകറ്റാനുമുള്ള അവസരങ്ങളും ഉണ്ടാകണമെന്നും ശിൽപശാല അഭിപ്രായപ്പെട്ടു.

മാനവ വിരുദ്ധമായ സമീപനങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നും അതിനെ ഖുർആനിക ആശയങ്ങൾ കൊണ്ട് പ്രതിരോധിക്കാനാകുമെന്നും ദഅവ ശിൽപശാല അഭിപ്രായപ്പെട്ടു.

മദ്യവും ലഹരിയും വ്യാപകമാക്കുന്ന നയത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും വിസ്ഡം ആവശ്യപ്പെട്ടു.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കേന്ദ്ര കമ്മിറ്റി അംഗം മുജീബ് മദനി ഒട്ടുമ്മൽ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.കെ.പി.പി.അബൂബക്കർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ജമാൽ മദനി, വൈസ് പ്രസിഡണ്ട് സി.കെ.റഷീദ് ഹസൻ, സഹ ഭാരവാഹികളായ നൗഫൽ അഴിയൂർ, നസീർ ചീക്കോന്ന്, കെ.അബ്ദുൽ നാസർ മദനി, കെ.പി.ഖലീലുറഹ്മാൻ, ടി.എൻ.ഷക്കീർ സലഫി വിഷയങ്ങൾ അവതരിപ്പിച്ചു. ചർച്ചകൾക്ക്, വി.വി.ബഷീർ,ഇ കെ സുബൈർ, പി.എം ഷരീഫ്, മൊയ്തു മേനിക്കണ്ടി, പെരുമ അബ്ദുറഹിമാൻ മാസ്റ്റർ, ശമീർ മണിയൂർ, ആലിക്കോയ മാസ്റ്റർ നേതൃത്വം നൽകി.കെ.എ.നാസർ സ്വാഗതവും ടി.പി.നസീർ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍