ചുരത്തിൽ ഇന്നും രൂക്ഷമായ ഗതാഗത തടസ്സം
താമരശ്ശേരി/ലക്കിടി: ഓണം വെക്കേഷൻ പ്രമാണിച്ച് വയനാട് ഭാഗത്തേക്കുള്ള വിനോദ സഞ്ചാരികളുടെ കുത്തൊഴുക്ക് കാരണം താമരശ്ശേരി ചുരത്തിൽ രൂക്ഷമായ വാഹന ഗതാഗത തടസ്സം നേരിടുന്നു.
വയനാട് ഭാഗത്ത് നിന്ന് ചുരം ഇറങ്ങുന്ന ആംഭുലൻസ് ഉൾപ്പെടെയുള്ള അത്യാവശ്യ വാഹനങ്ങൾ വരെ കടന്ന് പോവാൻ വളരെയധികം പ്രയാസം നേരിടുന്നുണ്ട്.
ഇങ്ങനെയുള്ള പ്രത്യേക ദിവസങ്ങളിൽ ഗതാഗത തടസ്സങ്ങൾ നിയന്ത്രിക്കാൻ അധികാരികൾ പല തരത്തിലുള്ള പ്ലാനുകളും തയ്യാറാക്കിയിട്ടുണ്ടെങ്കിലും അതിലൊന്നും വിജയം കാണാൻ സാധിച്ചിട്ടില്ല.
ചുരം സംരക്ഷണ സമിതി/എൻ.ആർ.ഡി.എഫ്, ഹൈവേ പോലീസ് തുടങ്ങിയവർ ഇങ്ങനെയുള്ള സമയങ്ങളിൽ സജീവമായി രംഗത്ത് ഉണ്ടെങ്കിലും ചില ഡ്രൈവർമ്മാർ ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി ചുരത്തിലൂടെ പറക്കുമ്പോൾ എല്ലാം തകിടം മറിയും.
●വാഹന തിരക്ക് കാരണം ചുരത്തിൽ 4,5,6, 7, 8, വളവുകളിൽ ഗതാഗത തടസ്സം.
●ഗതാഗത തടസ്സം നേരിടുമ്പോൾ ഓവർട്ടേക്ക് നിർബന്ധമായും ഒഴിവാക്കുക.
●വലിയ വാഹനങ്ങൾ വളവുകൾ തിരിയുമ്പോൾ വാഹനം നിർത്തി സഹകരിക്കുക.
●ചുരം കയറാനുള്ള ഇന്ധനം ഉണ്ടന്ന് ഉറപ്പ് വരുത്തുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍