LSS പരീക്ഷയിൽ വിജയം നേടി

കട്ടിപ്പാറ : 2022 - 23 അധ്യയന വർഷത്തെ LSS പരീക്ഷയിൽ പരീക്ഷയെഴുതിയ 7 കുട്ടികളിൽ 3 പേരെയും ഉയർന്ന മാർക്കുകളോടെ വിജയിപ്പിച്ച് കന്നൂട്ടിപ്പാറ ഐയുഎം എൽ പി സ്കൂൾ പൊന്നിൻ തിളക്കമുള്ള ചരിത്ര വിജയം കരസ്ഥമാക്കി.
  കന്നൂട്ടിപ്പാറ പൊയിലിൽ ഹനീഫ - ജസ്ന ദമ്പതികളുടെ മക്കളായ ഫാത്തിമ ഹന, ഫാത്തിമ ഹംന, ശശി - ജിഷ ദമ്പതികളുടെ മകൾ നിയ ശശി എന്നീ മിടുക്കികളാണ് വെന്നിക്കൊടി പാറിച്ചത്. കേവലം 4 വർഷം മുമ്പ് മലയോര ഗ്രാമത്തിൽ സ്ഥാപിതമായ വിദ്യാലയത്തിന്റെ ചരിത്രനേട്ടം മുന്നോട്ടുള്ള പ്രയാണത്തിൽ ഏറെ ആത്മവിശ്വാസം പകരുന്നതാണെന്ന് ഹെഡ് മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം, ചീഫ് പ്രമോട്ടർ എ കെ അബൂബക്കർ കുട്ടി, PTA പ്രസിഡന്റ് നൗഷാദ് ആറ്റു സ്ഥലം, ഗ്രേയ്സ് എജ്യൂക്കേഷണൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി അബ്ദുള്ള മലയിൽ മുതലായവർ പറഞ്ഞു. ഈ മഹത്തായ നേട്ടത്തിന് പിന്നിൽ ഭഗീരഥ പ്രയത്നം നടത്തിയ വിജയികളെയും ആത്മാർത്ഥതയോടെ പ്രവർത്തിച്ച അധ്യാപകരെയും രക്ഷിതാക്കളെയും അവർ അഭിനന്ദിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍