കലാപ്രതിഭകൾ മാറ്റുരച്ച് 'ഉത്സവ മിഠായി'
കട്ടിപ്പാറ: നസ്രത്ത് എൽ പി സ്കൂൾ മുത്തോറ്റിക്കലിൽ കലാപ്രതിഭകൾ മാറ്റുരച്ച സ്കൂൾ കലാമേള സെപ്റ്റംബർ 7,8 ദിവസങ്ങളിലായി നടന്നു. ഉത്സവ മിഠായി എന്ന പേരിൽ നടന്ന കലാമേള സ്കൂൾ മാനേജർ ഫാ. മിൾട്ടൻ മുളങ്ങാശ്ശേരി ഉദ്ഘാടനം ചെയ്തു.
HM ചിപ്പി ടീച്ചർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ ഷിബു കെ.ജി സാർ മുഖ്യാഥിതി ആയിരുന്നു. 2022-23 വർഷത്തെ എൽഎസ്എസ് വിജയി ആദ്യ ഏഞ്ചൽ സ്കൂളിന്റെ ആദരം ഏറ്റുവാങ്ങി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന കലാമാമാങ്കം കുട്ടികളുടെ പ്രകടനവും പങ്കാളിത്തവും കൊണ്ട് ഏറെ ശ്രദ്ധേയമായി. ഒന്നാം ദിനം ലളിതഗാനം, നാടോടി നൃത്തം, ആംഗ്യപ്പാട്ട്, ഭരതനാട്യം , മാപ്പിളപ്പാട്ട് എന്നീ ഇനങ്ങളിൽ കുട്ടികൾ മാറ്റുരച്ചപ്പോൾ രണ്ടാം ദിനം കഥാകഥനം മലയാളം, ഇംഗ്ലീഷ് , അറബിക്, എന്നിവയും പദ്യം ചൊല്ലൽ മലയാളം, അറബിക്ക് , ഇംഗ്ലീഷ് എന്നിവയും കൂടാതെ ആംഗ്യപ്പാട്ട്, സംഘനൃത്തം എന്നീ ഇനങ്ങളിലും കുട്ടികൾ തങ്ങളുടെ പ്രതിഭ തെളിയിച്ചു.
കുഞ്ഞുങ്ങളുടെ കലാപരമായ കഴിവുകളെ വികസിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് കലാമേള സ്കൂൾതലത്തിൽ സംഘടിപ്പിച്ചത്. മാതാപിതാക്കളുടെയും കുട്ടികളുടെയും ശ്രദ്ധേയമായ സാന്നിധ്യം മേളയ്ക്ക് കൊഴുപ്പ് കൂട്ടി. കലാമേള കൺവീനർമാരായ ശ്രീ അരുൺ ജോർജ് ബിന്ദു കെ എസ് എന്നിവരോടൊപ്പം അധ്യാപകരായ സോണിയ സി ആഷ്‌ന റോസ്, അലീന ബെന്നി, അരുൺ കെ ജെ ആനന്ദ് ശങ്കർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്