അമ്പലമുക്കിലെ ലഹരി മാഫിയ വിളയാട്ടത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ താമരശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജാഗ്രത പരേഡ് സംഘടിപ്പിച്ചു
താമരശ്ശേരി :അമ്പലമുക്കിലെ ലഹരി മാഫിയ വിളയാട്ടത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജാഗ്രത പരേഡ് സംഘടിപ്പിച്ചു. കുടുക്കിലുമ്മാരം തുടങ്ങി അമ്പലമുക്കിൽ സമാപിച്ചു.തുടർന്ന് നടന്ന പൊതുയോഗം ബ്ലോക്ക് സെക്രട്ടറി ടി മെഹറുഫ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സാദിഖ് അധ്യക്ഷനായി.ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി അമൃത, എം ആർ ഷജിത്ത് ,മുഹമ്മദ് സിറാജ് എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍