യൂത്ത് ലീഗ് "യൂത്ത് അലർട്ട് "
താമരശ്ശേരി : താമരശ്ശേരി പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ലഹരിമാഫിയ നടത്തി കൊണ്ടിരിക്കുന്ന ലഹരി മാഫിയ ആക്രമണത്തിനെതിരെ കൊടുവള്ളി മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ 'യൂത്ത് അലർട്ട് ' ലഹരി മാഫിയ സംഘത്തെ അടിച്ചമർത്തുക എന്ന ആവശ്യപ്പെട്ട് കൊടുവള്ളി മണ്ഡലം യൂത്ത് ലീഗ് താമരശ്ശേരി ഗാന്ധി പാർക്കിന് സമീപം നടത്തിയ യൂത്ത് അലർട്ട് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി. എം ജിഷാൻ ഉൽഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഒ.കെ. ഇസ്മയിൽ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി എം. നസീഫ് സ്വാഗതവും ട്രഷറർ കെ.കെ. സൈനുദ്ധീൻ നന്ദിയും പറഞ്ഞു. കെ.വി.മുഹമ്മദ്, റഫീഖ് കൂടത്തായ്, അഷ്റഫ് തങ്ങൾ തച്ചംപൊയിൽ,ഹാരിസ് അമ്പായത്തോട്, എം.ടി. അയ്യൂബ് ഖാൻ , കെ.ടി. റഊഫ് പ്രസംഗിച്ചു. യൂത്ത് അലർട്ട്ന് ,ഷാഫി സക്കരിയ്യ, കെ.സി. ഷാജഹാൻ, ജാബിർ കരീറ്റി പറമ്പ്, അർഷദ് കിഴക്കോത്ത്, ഫാസിൽ മാസ്റ്റർ,സമദ് കോരങ്ങാട്,ഇഖ്ബാൽ പൂക്കോട്,ഒ.പി മജീദ്, ഷംസീർ കക്കാട്ടുമ്മൽ, അൻവർ ചക്കാലക്കൽ,സൈദ് വി.കെ,മുനീർ പുതുകുടി,എം.കെ.സി അബ്ദുറഹിമാൻ, ജീലാനി കൂടത്തായി, മുജീബ് ആവിലോറ,വി.പി അഷ്റഫ്, നിയാസ് ഇല്ലിപ്പറമ്പിൽ, അലി തച്ചംപൊയിൽ, നാസർ ചമൽ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍