ഉണ്ണികുളം സ്വദേശി യുടെ സ്വര്‍ണക്കടത്ത് ഒറ്റിയെന്ന് സംശയം, യുവാവിനെ തട്ടിക്കൊണ്ടുപോയ 3 പേര്‍ അറസ്റ്റിൽ


താമരശ്ശേരി:ഉണ്ണികുളം സ്വദേശിയുടെ സ്വര്‍ണക്കടത്ത് കസ്റ്റംസിന് ഒറ്റിയെന്ന് സംശയിച്ച്‌  യുവാവിനെ തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റില്‍.
പുത്തൂര്‍ അമ്പലക്കണ്ടി സ്വദേശി ഷംസുദ്ദീനെ തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ തലവൻ മുക്കം സ്വദേശി സി.കെ.ഷബീര്‍, കുന്നമംഗലം സ്വദേശി സി.കെ.അരുണ്‍, കൊടുവള്ളി സ്വദേശി അബ്ദു റഹീം എന്നിവരെയാണ്‌ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ട് മാസം മുൻപ് സൗദിയില്‍ നിന്നെത്തിയ ഉണ്ണികുളം സ്വദേശിയായ യുവാവില്‍ നിന്ന് അരക്കിലോ സ്വര്‍ണം കരിപ്പൂരില്‍ വച്ച്‌ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. വിവരം കസ്റ്റംസിന് ചോ‌ര്‍ത്തിയത് ഷംസുദ്ദീനാണെന്നായിരുന്നു സംശയം. എട്ടിന് ഇയാളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞു.
മൊബൈല്‍ഫോണ്‍ ലൊക്കേഷൻ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍