പൂനൂർ സമസ്ത മഹൽ സംഘടിപ്പിച്ച മീലാദ് റാലിയും,പൊതുസമ്മേളനവും
പൂനൂർ:പൂനൂർ സമസ്ത മഹലിന്റെ ആഭിമുഖ്യത്തിൽ
"ഉസ് വത്തെ റസൂൽ സലാമത്ത ആലം " മീലാദ് റാലിയും പൊതുസമ്മേളനം സംഘടിപ്പിച്ചു.പൂനൂരിൽ പ്രത്യേകം സജ്ജമാക്കിയ എം.കെ മൊയ്തീൻ ഹാജി നഗറിൽ സ്വാഗത സംഘം ചെയർമാൻ സയ്യിദ് സൈനുൽ ആബിദീൻ തങ്ങളുടെ അദ്ധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുഷാവറ അംഗം എൻ. അബ്ദുള്ള മുസ്ല്യാർ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു.
പ്രഗൽഭ പ്രാസംഗികൻ മഅ്മൂൻ ഹുദവി മദ്ഹു റസൂൽ പ്രഭാഷണം നടത്തി.
സയ്യിദ് അഷ്റഫ് തങ്ങൾ അഹ് ദൽ,സയ്യിദ് മിർബ്ബാത്ത് ജമലുല്ലൈലി, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ഹൈദ്രൂ,,പി.കെ.എം ഹസ്സൻ ദാരിമി കോളിക്കൽ, എം.പി ആലി ഹാജി, അബ്ദുസ്സലാം ലത്വീഫി, അബ്ദുസ്സ്വമദ് ബാഖവി പാലോളി, ഇബ്രാഹിം ഫൈസി കുട്ടമ്പൂർ,ലത്തീഫ് ഹാജി വാഴയിൽ, പി.ടി സമദ് ഹാജി, പി.സലാം മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.
അബ്ദുൽ റസാഖ് ദാരിമി, സ്വാഗതവും എം.പി ഇസ്മായിൽ മാസ്റ്റർ നന്ദിയും പറഞ്ഞു.
എൻ. അബുള്ള മുസ്ല്യാരെ ഉപഹാരം നൽകി ചടങ്ങിൽ വെച്ച് ആദരിച്ചു.
പൂനൂർ സമസ്ത മഹൽ ഭാരവാഹികൾ, പള്ളി - മഹല്ല് കമ്മറ്റി സാരഥികളും സമസ്ത പോഷക ഘടങ്ങളുടെ ഭാരവാഹികളും പ്രവർത്തകരും തുടങ്ങി ആബാല വൃദ്ധം ജനങ്ങൾ അണി നിരന്ന ബഹുജന പങ്കാളിത്വത്തോടെയുള്ള മീലാദ് റാലി ചീനി മുക്കിൽ നിന്ന് ആരംഭിച്ചു. അറബനമുട്ട്, മദ്രസ വിദ്യാത്ഥികളുടെ ദഫ് മുട്ട്, സകൗട്ട് , ഫ്ലവർ ഷോ തുടങ്ങിയവ വർണ്ണശഭളമാക്കിയ റാലി കാണാൻ പാതയോരങ്ങിൽ ജനങ്ങൾ തിങ്ങി നിറഞ്ഞിരുന്നു.
വളണ്ടിയേഴ്സും , വിഖായ ടീമും
അബ്ദുൽ അസീസ് മളാഹിരി, ഹാരിസ് മുസ്ല്യാർ , ഷമ്മാസ് ഹുദവി, ബഷീർ ദാരിമി പൂക്കോട്,ഇഖ്ബാൽ മുസ്ല്യാർ തലയാട്,
അഷ്റഫ് കോളിക്കൽ, നദീറലി തച്ചംപൊയിൽ, ശാമിൽ പൂനൂർ,ബിച്ചി അവേലം, നൗഷാദ് ഇയ്യാട്, അബ്ദുൽ മജീദ് മേത്തടം . ജലീൽ ഉമ്മിണിക്കുന്ന്, സാജിദ് ഉമ്മുണി കുന്ന്, ജലീൽ തടായിൽ, അബ്ദുൽ ഹക്കീം മഠത്തും പൊയിൽ,ഒ.വി ഫസൽ റഹ്മാൻ , ഇഖ്ബാൽ മാസ്റ്റർ മഠത്തുംപൊയിൽ,ഫസൽ കാന്തപുരം, റാഷിദ് എം എം പറമ്പ് . ബാരി മാസ്റ്റർ തച്ചംപൊയിൽ, സലീം മുസ്ല്യാർ അവേലം തുടങ്ങിയവരും റാലിക്ക് നേതൃത്വം നൽകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍