വീട്ടമ്മയുടെ ഇടപെടൽ: മൂക്കത്ത് കൂട്ടുകാരന്റെ വീട്ടിൽ മോഷ്‌ടിക്കാൻ കയറിയ കള്ളൻ പിടിയിൽ

 


മുക്കം: വീട്ടമ്മയുടെ തന്ത്രപരമായ ഇടപെടലിൽ  മൂക്കത്ത് കൂട്ടുകാരന്റെ വീട്ടിൽ മോഷ്‌ടിക്കാൻ കയറിയ കള്ളൻ  കുടുങ്ങി. മണാശ്ശേരി മേച്ചേരിപ്പറമ്പില്‍ എബിയുടെ വീട്ടിലാണ് മോഷണം നടന്നത്.

വീട്ടുകാർ പുറത്തു പോയ തക്കത്തിന് വീട്ടില്‍ കയറിയ കള്ളൻ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാല കവര്‍ന്നു. തുടര്‍ന്ന് വീടിന്റെ മുൻവാതിലിലൂടെ രക്ഷപെടാൻ നോക്കുമ്പോഴാണ് എബിന്റെ അമ്മ  വരുന്നത് കണ്ടത്.

തിരിച്ച്‌ വീടിനുള്ളിലേക്ക് ഓടിക്കയറിയ കള്ളൻ ടെറസ് വഴി താഴേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാല്‍ വീഴ്‌ചയില്‍ താടിയെല്ലിന് പരിക്കേറ്റതോടെ വീടിന്റെ പിന്നിലെ കുളിമുറിയില്‍ ഒളിച്ചു.കുളിമുറിയിൽ ഒളിച്ചതാരാണെന്നറിയാതെ
പിന്നാലെ വീട്ടമ്മ കുളിമുറിയുടെ വാതിലടച്ച്‌ നാട്ടുകാരെ വിളിച്ചു കൂട്ടി.തുറന്നു നോക്കിയപ്പോഴാണ് വീട്ടുടമയുടെ സുഹൃത്താണെന്ന് തിരിച്ചറിയുന്നത്

പ്രതിയെ പിന്നീട് മുക്കം പൊലീസിനെ കൈമാറി. കള്ളൻ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വലിച്ചെറിഞ്ഞ സ്വർണമാല തിരച്ചിലിൽ നാട്ടുകാർ കണ്ടെത്തി. പരാതിയില്ലെന്ന് വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് കേസെടുത്തില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍