ലോക പാലേറ്റീവ് ദിനത്തോടനുബന്ധിച്ച് കിടപ്പുരോഗികളുടെ വീട് സന്ദർശനവും പരിചരണവും നടത്തി.

താമരശ്ശേരി : കോരങ്ങാട് ഒക്ടോബർ 14 ലോക പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കിടപ്പുരോഗികളുടെ വീട് സന്ദർശിക്കുകയും പരിചരണവും നടത്തിആരോഗ്യരംഗത്ത് സ്തുത്യർഹമായ സേവനം നടത്തുകയാണ്  താമരശ്ശേരി നോർത്ത് സുരക്ഷാ പെയിൻ & പാലിയേറ്റീവ് സൊസൈറ്റി .
 പരിപാടിയുടെ ഫ്ലാഗ് ഓഫ് രാവിലെ 7 30ന് താമരശ്ശേരി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പറും സുരക്ഷവളണ്ടിയറും കൂടിയായ വി എം  വള്ളി നിർവഹിച്ചു  
ചടങ്ങിൽ സുരക്ഷയുടെ കൺവീനർ പി  എം അബ്ദുൽ മജീദ് സിസ്റ്റർ വി ഷിജി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും വളണ്ടിയർമാരുമായ കെ പി നാരായണ മാസ്റ്റർ എൻ  പി സുന്ദരൻ കെ പി ഷംസീർ പിസി റാഷിദ് എ പി  വിജിത ബിജു  എം സി സജീവൻ തുടങ്ങിയവർ  പ്രദേശത്ത് കിടപ്പ്  രോഗികളെ  വീട് സന്ദർശിക്കുകയും പരിചരണവും നൽകി മാതൃകാപരമായ പ്രവർത്തനത്തിന്  നേതൃത്വം കൊടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍