ബസ് സ്കൂട്ടറിൽ ഇടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം
കോഴിക്കോട്: ദേശീയ പാതയിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് ദമ്പതികൾ തൽക്ഷണം മരിച്ചു. കക്കോടി കുഴക്കുമിറി ഷൈജു കെ.പി (ഗോപി - 43), ഭാര്യ ജീമ (38) എന്നിവർക്കാണ് ദാരുണാന്ത്യം.
കോഴിക്കോട് ഡി.ഡി ഓഫിലെ പ്യൂണാണ് ഷൈജു. ദേശീയ പാത ബൈപാസിൽ വേങ്ങേരിക്കും മലാപ്പറമ്പിനും ഇടയിലാണ് സംഭവം.
ഷൈജുവിന് ചികിത്സാവശ്യാർഥം ആശുപത്രിലേക്ക് പുറപ്പെട്ടതായിരുന്നു ദമ്പതികൾ എന്നാണ് വിവരം. ഇവർക്ക് 13ഉം 11ഉം വയസ്സുള്ള കുട്ടികളുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍