പാളയത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ടംഗ ഗുണ്ടാസംഘം അറസ്റ്റില്‍..!


കോഴിക്കോട്:പാളയം ബസ് സ്റ്റാൻഡില്‍ പൊലീസിനെയും യാത്രക്കാരെയും ഏറെനേരം മുള്‍മുനയില്‍ നിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ടംഗ ഗുണ്ടാസംഘം അറസ്റ്റില്‍. കുറ്റിക്കാട്ടൂര്‍ സ്വദേശികളായ ജിതിൻ റൊസാരിയോ (29), അക്ഷയ് (27) എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്.

നിരവധി അടിപിടി കേസുകളില്‍ ഉള്‍പ്പെട്ട അക്ഷയ് കാപ്പ കേസ് പ്രതി കൂടിയാണ്. ലഹരിമരുന്ന് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ജിതിൻ. പാളയം പച്ചക്കറി മാര്‍ക്കറ്റും ബസ് സ്റ്റാൻഡു കേന്ദ്രീകരിച്ച്‌ ഗുണ്ടാസംഘങ്ങളും ലഹരിമരുന്നു സംഘങ്ങളും രാത്രികാലങ്ങളില്‍ തമ്ബടിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ കെ.ഇ. ബൈജു നിരീക്ഷണം ശക്തമാക്കാൻ കസബ പൊലീസിനോട് നിര്‍ദേശിച്ചിരുന്നു.

ബസ് സ്റ്റാൻഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികളെ കസബ എസ്.ഐ ജഗൻ മോഹൻ ദത്തും ടൗണ്‍ അസി. കമീഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും സാഹസികമായാണ് പിടികൂടിയത്. പ്രതികള്‍ പൊലീസിനെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍