ചുരത്തിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു




താമരശ്ശേരി :ചുരത്തിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഓവുചാലിൽ വീണു മറിഞ്ഞു.ഇന്നലെ  വൈകുന്നേരം അഞ്ചരയോടെ ചുരം ആറാം വളവിനും ഏഴാം വളവിനും ഇടയിലായിരുന്നു അപകടം. വീട്ടുസാധനങ്ങളുമായി ചുരം കയറുകയായിരുന്ന പിക്കപ്പാണ് അപകടത്തിൽ പെട്ടത്. ഓവുചാൽ മറികടന്ന് വനപ്രദേശത്തേക്കാണ് പിക്ക് പതിച്ചത്. അപകടത്തിൽ ജീവനക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

ഇതിന് പുറമെ ചുരം ഏഴാം വളവിന് സമീപം കെ.എസ്.ആർ.ടി.സി ബസ് കേടായതിനെ തുടർന്ന് കുടുങ്ങിയത് ചെറിയ തോതിൽ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. വൺവെ അടിസ്ഥാനത്തിലാണ് വാഹനങ്ങൾ കടത്തി വിട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍