ജില്ലാ ഹാൻഡ് ബോൾ ടൂർണമെന്റ്,താമരശ്ശേരി അൽഫോൻസാ സ്കൂൾ വിജയികളായി

താമരശ്ശേരി:CBSE സഹോദയ കോഴിക്കോട് ജില്ലാ ഹാൻഡ് ബോൾ ടൂർണമെന്റ് താമരശ്ശേരി അൽഫോൻസാ സ്കൂളിൽ വെച്ച് ശനിയാഴ്ച നടന്നു. 14 വയസിൽ താഴെയുള്ള കുട്ടികളുടെ വിഭാഗത്തിൽ ദയപുരം റെസിഡന്ഷ്യൽ സ്കൂളിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി താമരശ്ശേരി അൽഫോൻസാ സ്കൂൾ വിജയികളായി. വാദി റഹ്മ സ്കൂൾ ആണ് മൂന്നാം സ്ഥാനത്ത്. 
17 വയസിൽ താഴെയുള്ള കുട്ടികളുടെ വിഭാഗത്തിൽ അൽ ഫാറൂഖ് റെസിഡന്ഷ്യൽ സ്കൂളിനെ 5നെതിരെ 6 ഗോളുകൾക്ക് പരാജയപ്പെടുത്തി അൽഫോൻസാ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിജയികളായി. ദയപുരം സ്കൂൾ മൂന്നാം സ്ഥാനം നേടി. ജൂനിയർ വിഭാഗത്തിൽ മികച്ച കളിക്കാരനായി നവൽ കിഷോർ, മികച്ച ഗോൾ കീപ്പർ ആയി നേഹാൻ പി, മികച്ച ഭാവി വാഗ്ദാനമായി ഇറഫാൻ റോഷൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. മൂന്നു പേരും താമരശ്ശേരി അൽഫോൻസാ സ്കൂളിലെ വിദ്യാർത്ഥികളാണ്.