സിറാജ് പത്രം വിദ്യാലയത്തിന് സമർപ്പിച്ചു
താമരശ്ശേരി :വെട്ടി ഒഴിഞ്ഞ തോട്ടം എസ്എസ്എം യു പി സ്കൂളിൽ സിറാജ് അക്ഷരദീപം പദ്ധതി തുടങ്ങി. കേരള മുസ്ലീം ജമാഅത്ത് പ്രസിഡന്റ് അൻവർ സഖാഫി സ്കൂൾ ലീഡർ മുഹമ്മദ് സിയാദിന് പത്രത്തിന്റെ കോപ്പി നൽകിയാണ് ഉദ്ഘാടനം നടത്തിയത്. സാമൂഹ്യ സേവകനും പ്രമുഖ സംരംഭകനുമായഡോ. കെ ടി അബ്ദുറഹിമാൻ വിഒടിയാണ് പത്രം സ്പോൺസർ ചെയ്തത്. റാസി സഖാഫി, റഹീം സഖാഫി, കരീം മാസ്റ്റർ, പി വി അസീസ് ഹാജി, പിടിഎ പ്രസിഡന്റ് കെപി നാസർ, വൈസ് പ്രസിഡന്റ് പിപി സലീം തുടങ്ങിയവർ സംസാരിച്ചു. വിദ്യാഭ്യാസ രംഗത്തെ നിരവധി കാര്യങ്ങൾ വിദ്യാർത്ഥികളുടെ മനസ്സിലേക്ക് എത്തിക്കുവാൻ പ്രയോജനപ്പെടുന്ന ഒരു പദ്ധതിയാണ് ഇത് എന്ന് അവർ അഭിപ്രായപ്പെട്ടു. സ്റ്റാഫ് സെക്രട്ടറി റഹീന ടീച്ചർ, നസീഫ് മാസ്റ്റർ, വിസിത ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. വായനാ ശീലം ജീവിതത്തിന്റെ ഭാഗമാക്കാനും പാഠ്യവിഷയങ്ങൾക്ക് സഹായകമാക്കാനും ഇത്തരം പദ്ധതികൾ ഏറെ പ്രയോജനപ്പെടുമെന്ന് ഹെഡ് മാസ്റ്റർ പി വിജയൻ, പിടിഎ പ്രസിഡന്റ് കെ പി നാസർ എന്നിവർ അറിയിച്ചു.
