വ്യാജ മാട്രിമോണി സൈറ്റുണ്ടാക്കി പണം തട്ടി; യുവാവ് അറസ്റ്റില്‍

കുന്നമംഗലം:വ്യാജ മാട്രിമോണി സൈറ്റുണ്ടാക്കി നിരവധി പേരെ പറ്റിച്ച് പണം തട്ടിയ കേസില്‍  യുവാവ് അറസ്റ്റില്‍.. മൂവാറ്റുപുഴ മുളാവൂര്‍ സ്വദേശി ഉമേഷ് മോഹനെ കുന്ദമംഗലം പൊലീസാണ് പിടികൂടിയത്. പ്രമുഖ മാട്രിമോണിയല്‍ സൈറ്റുകളില്‍ നിന്ന് യുവതികളുടെ ചിത്രമെടുത്താണ് ഉമേഷ് തട്ടിപ്പ് നടത്തിയത്.

ഏതാനും മാസങ്ങളായി ഈഴവ മാട്രിമോണി എന്ന പേരില്‍ കുന്ദമംഗലത്ത് സ്ഥാപനം നടത്തുകയായിരുന്നു പ്രതി ഉമേഷ് മോഹന്‍. മധ്യവയസ്കരാണ് തട്ടിപ്പിന് ഇരയായവരില്‍ ഏറെയും. രജിസ്്ട്രേഷന്‍ ഫീസ് ഇനത്തിലാണ് പണം ഈടാക്കിയിരുന്നത്.. ഓരോരുത്തരില്‍ നിന്നും മൂവായിരം മുതല്‍ മൂവായിരത്തി അഞ്ഞൂറ് രൂപ വരെ കൈക്കലാക്കിയിരുന്നു. പണം കിട്ടിക്കഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കാതിരിക്കുകയും ബ്ലോക്ക് ചെയ്യുന്നതുമായി പ്രതിയുടെ രീതി. മാനഹാനി ഭയന്ന് പലരും പുറത്തുപറഞ്ഞിരുന്നില്ല. കുന്ദമംഗലത്ത് മാത്രം പൊലീസിന് കിട്ടിയത് പതിനാറോളം പരാതികളാണ്. 

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിവിധ സമുദായങ്ങളില്‍ പെട്ടവരെ അതാത് സമുദായത്തില്‍ പെട്ടയാളാണെ പേരില്‍ പരിചയപ്പെട്ടാണ് തട്ടിപ്പ് നടത്തിയിരുന്നത്. ലക്ഷക്കണക്കിന് രൂപ ഇങ്ങനെ ഇരുപത്തിരണ്ടുകാരനായ പ്രതി സമ്പാദിച്ചെന്നാണ് കണ്ടെത്തല്‍. മൂവാറ്റുപുഴ പൊലീസ് സമാന കുറ്റത്തിന് ഉമേഷിനെ പിടികൂടിയിട്ടുണ്ട്. അവിടെ റോയ് മാത്യു എന്നായിരുന്നു പേര്. അതിന് ശേഷമാണ് പ്രതി കുന്ദമംഗലത്തെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍