റേഷൻ കടകൾക്ക് മാസത്തിലെ ആദ്യത്തെ പ്രവൃത്തി ദിനം അവധി

  
തിരുവനന്തപുരം: അടുത്ത മാസം മുതൽ റേഷൻ കടകൾക്ക് മാസത്തിലെ ആദ്യ പ്രവൃത്തി ദിനം അവധിയായിരിക്കും. ഭക്ഷ്യമന്ത്രി ജിആർ അനിൽ ആണ് ഇക്കാര്യം അറിയിച്ചത്. റേഷൻ വ്യാപാരി സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. റേഷൻ വിഹിതം സംബന്ധിച്ച് ഇ പോസ് മെഷീനിൽ ക്രമീകരണം വരുത്തേണ്ടതുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അവധി. നിലവിൽ ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളിലുമാണ് റേഷൻ കടകൾക്ക് അവധിയുള്ളത്.