പുൽക്കൂട് പ്രദർശനത്തിനായി ഒരുക്കിയ നടപ്പാലം തകർന്ന് അപകടം



തിരുവനന്തപുരം: രകാഞ്ഞിരംകുളത്ത് താൽകാലിക നടപ്പാലം തകർന്നു വീണ് അപകടം. 15 പേർക്ക് പരിക്കേറ്റു. ബൈപാസിൽ നടക്കുന്ന ക്രിസ്മസ് ആഘോഷത്തിന്റെ ഭാ​ഗമായുള്ള പുൽക്കൂട് പ്രദർശനത്തിനിടെയായിരുന്നു അപകടം.

തിരുപുറം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പുറുത്തിവിള ബൈപാസ് ജങ്ഷനിൽ നടത്തിയ ക്രിസ്മസ് പുൽക്കൂട് മത്സരത്തിന്റെ ഭാഗമായി നിർമിച്ചതായിരുന്നു തടികൊണ്ടുള്ള പാലം.

പ്രദർശനത്തിന്റെ ഭാഗമായി ടിക്കറ്റ് വച്ച് ഈ പാലത്തിൽ ആളുകളെ കയറ്റിയിരുന്നു. എന്നാൽ അനുവദിച്ചതിലേറെ ആളുകൾ കയറിയതാണ് അപകട കാരണം.

സജു (47), എബിൻ (12), സ്റ്റെൻസി (32) എന്നിവരക്കമുള്ളവർക്കാണ് പരിക്കേറ്റത്. ഇതിൽ സജുവിന്റെ ഇരു കാലുകളും ഒടിഞ്ഞിട്ടുണ്ട്.

പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.