ശാസ്ത്രകൗതുകമുണർത്തി സയൻസ് ഫെസ്റ്റ്
കട്ടിപ്പാറ : കുട്ടികളിൽ ശാസ്ത്രാവബോധവും ഗവേഷണ മനോഭാവവും വളർത്തിയെടുക്കുക എന്ന ലക്ഷ്യവുമായി നസ്റത്ത് യു. പി സ്കൂളിൽ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സയൻസ് ഫെസ്റ്റ് നടത്തി.പി ടി എ പ്രസിഡൻ്റ് വി. പി ബാബു അദ്ധ്യക്ഷത വഹിച്ചു. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രേംജി ജെയിംസ് ഉദ്ഘാടനം ചെയ്തു. സയൻസ് ഫെസ്റ്റുകൾ ഭാവി ശാസ്ത്രജ്ഞരെ വാർത്തെടുക്കുന്ന വേദികളാണ് അദ്ദേഹം അഭിപ്രായപ്പെട്ടു.ബി ആർ സി കോർഡിനേറ്റർ. രാലിസ, എം.പി.ടി.എ പ്രസിഡൻ്റ് ഷിൻസി വിനു എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ സ്റ്റിൽ മോഡലുകൾ, വർക്കിങ് മോഡലുകൾ ,ലഘു പരീക്ഷണങ്ങൾ ചാർട്ടുകൾ എന്നിവയുടെ പ്രദർശനം നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ .ജിജോ തോമസ്, അധ്യാപകരായ എലിസബത്ത് കെ.എം , നിനു ജോസഫ്, ജിയ ജോസഫ് , സൗമ്യ ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍